ഇൻസ്റ്റഗ്രാമിൽ എന്താണ് സംഭവിക്കുന്നതെന്ന് സ്മൃതി ഇറാനി, വിശദീകരിക്കാമെന്ന് ശിവസേന എം.പി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ 19കാരിയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാവുന്നതിനിടെ  ഭക്ഷണം പാകം ചെയ്യുന്ന ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ രൂക്ഷമാ‍യി വിമർശിച്ച് ശിവസേന എം.പി പ്രിയങ്ക ചതുർവേദി. എന്താണ് പാകം ചെയ്യുന്നതെന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസമാണ് സ്മൃതി ഇറാനി അടുക്കളയിൽ നിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'ഇൻസ്റ്റഗ്രാമേം ആജ്ക്യാഹേ' (ഇൻസ്റ്റഗ്രാമിൽ ഇന്ന് എന്താണ് സംഭവിക്കുന്നത്) എന്ന ഹാഷ്ടാഗും നൽകിയിരുന്നു.

ഇതിനുപിന്നാലെ ട്വീറ്റിന് പ്രതികരണവുമായി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. എന്താണ് സംഭവിക്കുന്നതെന്ന് താൻ സ്മൃതി ഇറാനിയുമായി പങ്കുവെക്കാമെന്ന് ട്വീറ്റ് ചെയ്ത പ്രിയങ്ക19 കാരിയുടെ ജീവൻ ബി.ജെ.പി മുൻ മന്ത്രിയുടെ മകൻ അപഹരിച്ചുവെന്നും കുറിച്ചു.

സെപ്റ്റംബർ 18 നാണ് വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19കാരിയെ കാണാതാവുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന് റിസോർട്ട് ഉടമ പുൽകിത് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുൽകിതും സഹായികളും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുൽകിത്.

Tags:    
News Summary - Smriti Irani asks internet ‘what's cooking’, Sena MP reacts: ‘Let me share’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.