യു.പിയിൽ ബസ്​ പാഞ്ഞു കയറി വിദ്യാർഥികളടക്കം ഏഴുപേർ മരിച്ചു

കനൗജ്​: യു.പിയിൽ ബസ്​ പാഞ്ഞു കയറി വിദ്യാർഥികളടക്കം ഏഴുപേർ മരിച്ചു. ആറ്​ വിദ്യാർഥികളും ഒരു അധ്യാപകനുമാണ്​ മരിച്ചത്​. ഉത്തർപ്രദേശ്​ ആഗ്ര- ലക്​നോ എക്​സ്​പ്രസ്​വേയിൽ കനൗജിനടുത്ത്​ പുലർച്ചെ നാലിനാണ്​ സംഭവം. 

വിദ്യാർഥികളടക്കം ഒമ്പതു പേരുടെ ദേഹത്തുകൂ​യൊണ്​ ബസ്​ കയറിയിറങ്ങിയത്​. ആറു പേർ സംഭവ സ്​ഥലത്തും ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. രണ്ടു പേർ ഗുരുതരാവസ്​ഥയിൽ ചികിത്​സയിലാണ്​. 

ഒരു ബസിൽ നിന്ന്​ മറ്റൊന്നിലേക്ക്​ ഡീസൽ നിറക്കുന്നതിനി​െട ഇവരെ കടന്നുപോയ മറ്റൊരു ബസാണ്​ അപകടം വരുത്തിയത്​. സന്ത്​ കബീർ നഗർ ജില്ലയിൽ നിന്ന്​ ഹരിദ്വാരിലേക്ക്​ പോകുകയായിരുന്നു വിദ്യാർഥികളടങ്ങിയ സംഘം.  

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ സംഭവത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക്​ രണ്ട്​ ലക്ഷം രൂപ നഷ്​ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക്​ 50,000 രൂപ വീതം നൽകും. 

Tags:    
News Summary - UP: Six students and a Teacher killed after being run over by bus - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.