Posted On
date_range Updated On
date_range കോവിഡ് ഭേദമായി; ആറുമാസമായ കുഞ്ഞിനെ ഡോക്ടർ കളിപ്പിക്കുന്ന വിഡിയോ വൈറൽ
അഹ്മദാബാദ്: കോവിഡ് 19 ഭീതിക്കിടെ വരുന്ന ആശ്വാസവാർത്തകളെല്ലാം പുതുപ്രതീക്ഷകൾ നൽകുന്നവയാണ്. അത്തരത്തിൽ ഗുജറാത്തിലെ ആശുപത്രിയിൽനിന്ന് പുറത്തുവന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
കോവിഡിനോട് പൊരുതിയ ആറു മാസം പ്രായമായ കുഞ്ഞിന് രോഗം ഭേദമായി. ആരോഗ്യ പ്രവർത്തകരെ ആത്മവിശ്വാസത്തിലാക്കിയ വാർത്തയായിരുന്നു കുഞ്ഞിെൻറ രോഗമുക്തി. സന്തോഷം അറിയിച്ച് ആശുപത്രി അധികൃതരാരോ ആണ് വിഡിയോ പങ്കുവെച്ചത്.
ഡോക്ടർ കുഞ്ഞിനെ കൈയിലെടുത്ത് കളിപ്പിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വിഡിയോ പുറത്തുവന്നതോടെ ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിച്ച് നിരവധിപേർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.