Posted On
date_range Updated On
date_range ട്രക്ക് കാറിൽ ഇടിച്ച് ആറ് മരണം
ഉന്നാവോ: ലഖ്‌നോ-കാൺപൂർ ഹൈവേയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ഉന്നാവോയിലെ അചൽഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. രണ്ടുപേർ സംഭവസ്ഥലത്തും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്.
ഛോട്ടേലാൽ (32), ശിവങ് (30), വിംലേഷ് (60), രാംപ്യാരി (45), മകൾ ശിവാനി (13) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ശങ്കർ മീണ പറഞ്ഞു. മരിച്ച ആറാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജില്ല ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ഓഫിസർ ഡോ. ആശിഷ് അറിയിച്ചു.
അപകടത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. പൊലീസിന്‍റെ ഇടപെടലിനെ തുടർന്നാണ് പിന്നീട് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.