ബിജെപിയോട് മുഖം കറുപ്പിച്ച് ശിവസേന; ത്രില്ല് കൂട്ടി കോൺഗ്രസ്‌ നേതാക്കൾ ഡൽഹിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയെ സമ്മർദ്ദത്തിലാക്കി ശിവസേന, കോൺഗ്രസ് നീക്കം. അടുത്ത മുഖ്യമന്ത്രി ശിവസൈനികനെന്ന് ശിവസേന നിലപാട് കടുപിച്ചിരിക്കെ മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു.

സർക്കാർ രൂപവത്കരണത്തിന് ശിവസേനയ്ക്ക് പുറത്തുനിന്നും പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചയെന്ന് റിപ്പോർട്ടുണ്ട്. ഒറ്റക്ക് ഭരിക്കാനുള്ള അംഗബലം ഉണ്ടെങ്കിൽ ബിജെപി ഭരിക്കട്ടെ തങ്ങൾക്ക് തിടുക്കമില്ലെന്ന നിലപാടാണ് പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ ഉദ്ധവ് താക്കറെ സ്വീകരിച്ചത്.

അമിത് ഷാ ഉറപ്പുതന്ന 50:50 സമവാക്യത്തിൽ വ്യക്തത വന്നിട്ടെ ഇനി ബിജെപിയുമായി ചർച്ചയുള്ളുവെന്നും ഉദ്ധവ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ സേന നേതാവ് സഞ്ജയ്‌ റാവുത്ത് എൻസിപി അധ്യക്ഷൻ ശരത് പവാറിനെ അദ്ദേഹത്തിൻെറ വസതിയിൽ ചെന്ന് കാണുകയും ചെയ്തത് അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി.

Tags:    
News Summary - Sivseana-congress allaince-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.