ന്യൂഡല്‍ഹി: കേരളത്തില്‍ പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍നിന്നു വിശദവിവരം തേടുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
മദ്യത്തിെൻറ ഉപഭോഗം കുറക്കണമെന്നുതന്നെയാണ് ഇടതുമുന്നണിയുടെ നിലപാട്. സി.പി.എം അധികാരത്തിലെത്തിയാലും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തില്‍ പുതിയ എന്തെങ്കിലും തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുണ്ടോ എന്നറിയില്ലെന്നും യെച്ചൂരി പറഞ്ഞു. ബാറുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ല. അവരുടെ വിശദീകരണം ലഭിച്ചതിനുശേഷം കൂടുതല്‍ പറയാം.
സംസ്ഥാന തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ഈ വിഷയത്തില്‍ എൽ.ഡി.എഫ് ഉന്നയിച്ച കാര്യങ്ങള്‍തന്നെയാണ് താനുൾപ്പെടെ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സി.പി.എം ജനറല്‍ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യനയത്തിൽ പ്രതിഷേധം; സർക്കാറും സി.പി.എമ്മും പ്രതിരോധത്തിൽ
തിരുവനന്തപുരം: സർക്കാറിനെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി മദ്യനയം. നാടെങ്ങും മദ്യശാലകൾ തുറക്കുന്നതിനിടയാക്കുന്ന സർക്കാർ മദ്യനയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ക്രിസ്ത്യൻ സഭകളും മറ്റു സമുദായ സംഘടനകളും പ്രതിപക്ഷ പാർട്ടികളും നയത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങി. ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ സർക്കാറിനും സി.പി.എമ്മിനും തിരിച്ചടിയാകുകയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ എന്നിവർ മദ്യനയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പിൽ മദ്യനയം മുഖ്യവിഷയമാക്കി ചർച്ച നടത്തുമെന്ന് യു.ഡി.എഫും ബി.ജെ.പിയും പ്രഖ്യാപിച്ചുകഴിഞ്ഞു. പരസ്യപ്രക്ഷോഭത്തിലേക്ക് നീങ്ങാനുള്ള നടപടികൾ മദ്യവിരുദ്ധ സംഘടനകളും ആരംഭിച്ചു. വരും ദിവസങ്ങളിൽ ഇൗ വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങൾക്കാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക.
കഴിഞ്ഞ സർക്കാറിെൻറ കാലത്തുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ബാറുകൾ തുറക്കുന്നതെന്ന ആരോപണമാണ് സി.പി.എമ്മിനെതിരെ ഉയർന്നിട്ടുള്ളത്. നേരത്തേ ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് വ്യവസായി ബിജു രമേശ് ഇത്തരം പ്രസ്താവനയും നടത്തിയിരുന്നു. സി.പി.എം േനതൃത്വം ഉറപ്പുനൽകിയെന്നായിരുന്നു ബിജുവിെൻറ വെളിപ്പെടുത്തൽ. സുപ്രീംകോടതി വിധിയുടെ മറപിടിച്ച് സർക്കാറിെൻറയും സി.പി.എമ്മിെൻറയും താൽപര്യങ്ങളാണ് നടപ്പാക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
മദ്യനയം ആശങ്ക ഉളവാക്കുന്നു –മാർ ക്ലീമിസ്
തിരുവനന്തപുരം: സർക്കാറിെൻറ പുതിയ മദ്യനയം കേരള സമൂഹത്തിെൻറ മനസ്സിൽ ആശങ്ക ഉളവാക്കുെന്നന്ന് ആർച് ബിഷപ് മാർ ബസേലിേയാസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ മദ്യനയം രൂപവത്കരിക്കുന്നതെന്ന് വാദിക്കുമ്പോഴും കോടതി മദ്യലഭ്യത മൗലികവകാശം ആക്കാൻ ആരേയും നിർബന്ധിക്കുന്നില്ല.സമൂഹത്തിന് മുൻഗണനാക്രമത്തിൽ ചെയ്യാൻ സർക്കാറിെൻറ മുന്നിൽ ധാരാളം കാര്യങ്ങൾ ഉണ്ട്. ഇപ്പോൾ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മദ്യശാലകൾ തുറക്കുവാനുള്ള തീരുമാനം ആശങ്കജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.