അക്രമമല്ല, കാർഷിക നിയമം പിൻവലിക്കലാണ്​ പരിഹാരം -യെച്ചൂരി

ന്യൂഡൽഹി: റിപ്പബ്ലിക്​ ദിനത്തിൽ രാജ്യതലസ്ഥാനത്ത്​ കർഷകരും ഡൽഹി ​െപാലീസും ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതികരണവുമായി സി.​പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാർഷിക നിയമം പിൻവലിക്കലാണ്​ പ്രശ്​നങ്ങൾക്കെല്ലാമുള്ള പരിഹാരമെന്ന്​ യെച്ചൂരി അഭിപ്രായപ്പെട്ടു.

''സ്ഥിതി ഇങ്ങനെയാക്കിയതിൽ ഉത്തരവാദി മോദി സർക്കാരാണ്​. കൊടിയ തണുപ്പിലും കർഷകർ കഴിഞ്ഞ 60 ദിവസമായി സമാധാനപരമായി പ്രതിഷേധിക്കുകയയിരുന്നു. നൂറോളം കർഷകർ മരിച്ചുവീണിട്ടും ഡൽഹിയിലേക്ക്​ വരാൻ അവരെ അനുവദിച്ചില്ല.

അക്രമം ഒന്നിനും പരിഹാരവും സ്വീകാര്യവുമല്ല. അവകാശങ്ങൾക്ക്​ വേണ്ടി വാദിക്കുന്നവരെ ബി.ജെ.പി ട്രോളുകൾ ഇറക്കി പരിഹസിക്കുന്നു, മന്ത്രിമാർ വന്യമായ ആരോപണങ്ങൾ പറയുന്നു, കോടതിയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ നിയമ ഉദ്യോഗസ്ഥർ അവകാശവാദങ്ങളുന്നയിക്കുന്നു. ഇതൊന്നും കർഷകരുടെ ന്യായമായ ആവശ്യങ്ങൾ കൈകാര്യം ​ചെയ്യുന്നതിനുള്ള മാർഗമല്ല. കാർഷിക നിയമങ്ങൾ പിൻവലിക്കാണ്​ യഥാർഥ പരിഹാരം'' -യെച്ചൂരി കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.