Posted On
date_range Updated On
date_range എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നു -യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി പാര്‍ട്ടി അംഗം പോലുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ബിനീഷ് പാര്‍ട്ടി അംഗം പോലുമല്ലെന്നും കേസില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്വം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിനീഷ് കുറ്റം ചെയ്തുവെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്. അതാണ് പാര്‍ട്ടി നിലപാട്. കോടിയേരി പറഞ്ഞതുപോലെ, ജയ്ഷായുടെ കേസില്‍ അന്വേഷണം തുടരട്ടെയെന്ന് പറയാന്‍ അമിത് ഷാക്ക് സാധിക്കുമോയെന്ന് യെച്ചൂരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.