Posted On
date_range Updated On
date_range മോശം കാലാവസ്ഥ: ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്‍റെ കുറ്റ വിചാരണ പ്രതിഷേധം മാറ്റാൻ ആലോചന
ന്യൂഡൽഹി: ഇന്ന് ഡൽഹിയിൽ ഇൻഡ്യ സഖ്യം നടത്താനിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ കുറ്റ വിചാരണ പ്രതിഷേധം മാറ്റി വെക്കാൻ ആലോചനയെന്ന് റിപ്പോർട്ട്. മോശം കാലാവസ്ഥയാണ് കാരണം.
ഇന്നലെ രാത്രി മുതൽ ഡൽഹിയിലെ കനത്ത മഴ വേദി നിർമാണം ഉൾപ്പെടെയുള്ള തയാറെടുപ്പുകളെ ബാധിച്ചിരുന്നു. ഉച്ചക്ക് 1 മണിക്ക് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിലാണ് വൈകിട്ട് നാലുമണിയോടെ ഇംപീച്ച്മെന്‍റ് നടപടികൾ തുടങ്ങാൻ തീരുമാനിച്ചിരുന്നത്.
നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന ഡൽഹി ചലോ റാലിയുടെ തുടക്കമായാണ് ഇന്നത്തെ പ്രതിഷേധ സമരം. പൗരാവകാശ സംഘടനകൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടിയിൽ വോട്ടവകാശം നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കാൻ പദ്ധതിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.