മുംബൈ: സ്റ്റുഡൻറ്സ് ഇസ്ലാമിക് മൂവ്മെൻറ് ഒാഫ് ഇന്ത്യയെ (സിമി) ശാശ്വതമായി നിരോധിക്കണമെന്ന് ട്രൈബ്യൂണലിനു മുമ്പാകെ മഹാരാഷ്ട്ര സർക്കാർ. പുണെയിലെ സാവിത്രി ഫൂലെ സർവകലാശാലയിൽ നടന്ന ട്രൈബ്യൂണലിെൻറ വാദംകേൾക്കലിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന എസ്.പി രവീന്ദ്രസിൻ പർദേശി, മുംബൈ സി.െഎ.ഡി ഡി.സി.പി ഗണേഷ് ഷിണ്ഡെ, മഹാരാഷ്ട്ര ഇൻറലിജൻസ് വകുപ്പ് ഡി.സി.പി നിസാർ തമ്പോളി എന്നിവരാണ് സിമിയെ ശാശ്വതമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. വിവിധ കേസുകളിൽ സിമി പ്രവർത്തകർെക്കതിരെ വിചാരണ നടക്കുന്നത് ചൂണ്ടിക്കാട്ടിയ ഇവർ തങ്ങളുടെ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളും തെളിവുകളും സമർപ്പിച്ചതായി ട്രൈബ്യൂണൽ അംഗം അഡീ. സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് പറഞ്ഞു.
സിമി പ്രവർത്തകർ പ്രതികളായ എട്ടോളം കേസുകളുള്ളതായും നിരോധനം പിൻവലിച്ചാൽ അവർ വീണ്ടും ഒത്തുകൂടി ദേശസുരക്ഷക്ക് ഭീഷണിയാകുമെന്നും ഇൻറലിജൻസ് ഡി.സി.പി പറഞ്ഞു. 2006ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ സിമി പ്രവർത്തകനെ കോടതി ശിക്ഷിച്ചതാണ് എ.ടി.എസ് എസ്.പി രവീന്ദ്രസിൻ പർദേശി ചൂണ്ടിക്കാട്ടിയത്.
എന്നാൽ, 2014ൽ സിമി നിരോധനം നീട്ടിയശേഷമുള്ള പുതിയ തെളിവുകളാണ് ട്രൈബ്യൂണൽ തേടുന്നത്. വെള്ളിയാഴ്ച സിമിയുമായി ബന്ധപ്പെട്ട ആരും ട്രൈബ്യൂണലിനു മുന്നിൽ ഹാജരായിരുന്നില്ല. അടുത്ത വാദംകേൾക്കൽ ഹൈദരാബാദിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.