ന്യൂഡൽഹി: ഗുഡ്ഗാവിൽ ഒാടിക്കൊണ്ടിരുന്ന കാറിൽ സിക്കിം സ്വദേശിയായ 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നിർഭയ കേസിൽ ഹൈകോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവെച്ച് ദിവസങ്ങൾക്കുശേഷമാണ് സംഭവം. സുഹൃത്തിനെ കാണാൻ ശനിയാഴ്ച രാത്രി കൊണാട്ട് പ്ലേസിലേക്ക് പോയതായിരുന്നു യുവതി.
ഡൽഹിയിൽനിന്ന് സെക്ടർ-17ലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാത്രി രണ്ടു മണിക്ക് ആക്രമിക്കപ്പെട്ടത്. വീടിനു സമീപമെത്തിയപ്പോൾ മൂന്നു പേർ ചേർന്ന് കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. യുവതിയെയുംകൊണ്ട് 20 കി.മീ. അകലെ നജഫ്ഗഢിലേക്ക് തിരിക്കുകയും ബലാത്സംഗം ചെയ്തശേഷം കാറിനു പുറത്തേക്കു തള്ളുകയും ചെയ്തു. വഴിയരികിൽ കിടന്ന യുവതിയെ കണ്ടവരാണ് പൊലീസിനെ വിവരമറിയിച്ചത്.
സംഭവത്തിൽ മൂന്നു പേർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികൾക്കായി അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.