Posted On
date_range Updated On
date_range എം.എൽ.എ പെൻഷൻ ഇരട്ടിയാക്കി സിക്കിം; പ്രതിമാസം 50,000 രൂപ
ഗാങ്ടോക്: സിക്കിമിൽ എം.എൽ.എമാരുടെ പെൻഷൻ ഇരട്ടിയായി വർധിപ്പിച്ച് മുഖ്യമന്ത്രി പ്രേം സിങ് തമാങ്. 25000 രൂപയിൽനിന്ന് 50,000 രൂപയായാണ് പെൻഷൻ തുക ഉയർത്തിയത്. ശനിയാഴ്ച മുൻ എം.എൽ.എമാരുടെ ഫെഡറേഷന്റെ 22-ാം സ്ഥാപക ദിനത്തിലാണ് തമാങ് പ്രഖ്യാപനം നടത്തിയത്.
ഒരു തവണ എം.എൽ.എയായി കാലാവധി പൂർത്തിയാക്കിയവർക്ക് ഈ പെൻഷൻ ലഭിക്കും. മുൻ എം.എൽ.എമാരുടെ അടിയന്തര, മെഡിക്കൽ ആവശ്യങ്ങൾക്ക് 20 ലക്ഷം രൂപയുടെ വാർഷിക സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.