ഡറാഡൂൺ: ‘തേരേ ഭേന സർബത് ദാ ഭല്ലാ’ എന്ന സിഖ് പ്രാർഥനയുടെ ആശയം ‘എല്ലാവരും സുഖമായി രിക്കട്ടെ’ എന്നാണ്. മതവും ജാതിയും അതിരുകളുമകന്ന കരുതലിെൻറ കൂട്ടൊരുക്കാൻ സിഖ് സമൂഹമുണ്ടാകുമെന്ന ആ തിരിച്ചറിവിലാണ് ഹർമീന്ദർ സിങ് അഹ്ലുവാലിയയുടെ ഫോണി ലേക്ക് രണ്ടാഴ്ച മുമ്പ് ആ വിളിയെത്തുന്നത് -‘ദയവായി സഹായിക്കുമോ, ഞങ്ങൾക്ക് വീട്ടിലേക്ക് തിരിച്ചുപോകണം’. നഴ്സിങ് പഠനത്തിനിടയിലെ ട്രെയിനിങ്ങിനായി പുണെയിലെത്തിയ 32 കശ്മീരി പെൺകുട്ടികളായിരുന്നു മറുതലക്കൽ.
സംസ്ഥാനത്തിനു പുറത്തേക്ക് ആദ്യമായി സഞ്ചരിച്ചെത്തി, ദിവസങ്ങൾക്കകം തങ്ങളുടെ സംസ്ഥാനംതന്നെ ഇല്ലാതായ വാർത്തയാണ് അവർക്ക് കേൾക്കേണ്ടി വന്നത്. 370ാം വകുപ്പ് റദ്ദാക്കുകയും കശ്മീർ വിഭജിക്കുകയും ചെയ്തതോടെ പരിഭ്രാന്തിയിലായ പെൺകുട്ടികളെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റായ അഹ്ലുവാലിയയുടെ നേതൃത്വത്തിൽ മൂന്നു ലക്ഷത്തിലേറെ രൂപ സമാഹരിച്ച് വിമാനമാർഗം കശ്മീരിലെ വീടുകളിലെത്തിച്ചു.
താഴ്വരയിലെ പ്രശ്നങ്ങൾക്കു നടുവിൽ രാജ്യത്തെ പലയിടങ്ങളിലായി സങ്കടവും ഭീതിയും തിന്നുകഴിയുന്ന കശ്മീരികളെ കനിവോടെ ചേർത്തുപിടിക്കുകയാണ് സിഖ് സമൂഹം. രാജ്യാന്തര ചാരിറ്റി സംഘടനയായ ഖൽസ എയ്ഡും ഗുരുനാനാക് നാം ലേവയും പ്രാദേശിക ഗുരുദ്വാരകളുമൊക്കെ സഹായ മനസ്കതയുമായി രംഗത്തുണ്ട്. വീട്ടുകാർക്ക് പണമയക്കാൻ കഴിയാതായതോടെ, അവശ്യ സാധനങ്ങൾക്കുപോലും ബുദ്ധിമുട്ടുകയാണ് കശ്മീരി വിദ്യാർഥികൾ. പണമില്ലാതെ കുഴങ്ങിയ ഡറാഡൂണിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം സിഖ് സമൂഹം അവശ്യ സാധനങ്ങളെല്ലാം എത്തിച്ചു കൊടുത്തു. ഖൽസ എയ്ഡുമായി കൈകോർത്താണ് ജമ്മു-കശ്മീർ സ്റ്റുഡൻറ്സ് അസോസിയേഷൻ ഈ പ്രതിസന്ധിയെ അതിജീവിക്കുന്നത്. വിദ്യാർഥികൾക്ക് പണം ഉൾപ്പെടെ എന്താവശ്യങ്ങൾക്കും തങ്ങളെ വിളിക്കാമെന്ന് ഖൽസ എയ്ഡ് അഡ്മിനിസ്ട്രേറ്റർ ഗുർപ്രീത് സിങ് പറയുന്നു. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ വിദ്യാർഥികളടക്കമുള്ള കശ്മീരികൾ ഭീതിജനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും സിഖ് സമൂഹം അവർക്ക് സഹായവുമായെത്തിയിരുന്നു.
സിഖുകാർ കശ്മീരികളെ പിന്തുണക്കുന്നത് അവർ ഖലിസ്താൻ വാദികളായതുകൊണ്ടാണെന്ന് സമൂഹമാധ്യമങ്ങളിൽ ചിലർ അധിക്ഷേപിക്കുന്നതൊന്നും ഇവർ ഗൗനിക്കുന്നില്ല. ‘അധികാരത്തിലിരിക്കുന്നവരുടെ താൽപര്യങ്ങൾെക്കതിരായി നിൽക്കുന്നവരെ ലക്ഷ്യമിടുകയാണ് ഈ വിമർശനങ്ങൾ. നിങ്ങൾ പാകിസ്താനിയാണ്, ഐ.എസ്.ഐ ആണെന്നൊക്കെ മുമ്പും കേട്ടിട്ടുണ്ട്, ഇപ്പോഴും കേൾക്കുന്നുണ്ട്.’- അഹ്ലുവാലിയ പറയുന്നു. എന്തുകൊണ്ടാണ് കശ്മീരികളെ സഹായിക്കുന്നത് എന്നു ചോദിച്ചാൽ 1984ൽ ഡൽഹിയിലെ സിഖ് കൂട്ടക്കൊലയുടെ സമയത്ത് തങ്ങൾ വേട്ടയാടപ്പെട്ട കഥ അദ്ദേഹം ചൂണ്ടിക്കാട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.