Posted On
date_range Updated On
date_range ഉത്തരാഖണ്ഡിൽ സിഖ് നേതാവ് വെടിയേറ്റു മരിച്ചു -VIDEO
ഡറാഡൂൺ/രുദ്രാപുർ: ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയിൽ നാനാക്മട്ട സാഹിബ് ഗുരുദ്വാര ദേര കർസേവ തലവൻ ബാബ തർസേം സിങ് വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് ഇദ്ദേഹത്തിനുനേരെ വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
ആക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാണെന്നും ഇരുവരും സിഖുകാരാണെന്നും ഉധംസിങ്നഗർ സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 6.15ഓടെ ഗുരുദ്വാരയിൽ എത്തിയ ആക്രമികൾ കസേരയിൽ ഇരിക്കുകയായിരുന്ന ബാബ തർസേം സിങ്ങിനെ മുന്നിൽനിന്നും പിന്നിൽനിന്നും വെടിയുതിർക്കുകയായിരുന്നു. പ്രതികളെ പിടികൂടാൻ എട്ടു പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.