സിദ്ദീഖ്​ കാപ്പന്‍റെ ശബ്ദ പരിശോധന അനാവശ്യമെന്ന് കോടതി; അപേക്ഷ പിൻവലിച്ച് യു.പി​ പൊലീസ്​

ന്യൂഡൽഹി: അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ്​ കാപ്പന്‍റെ ശബ്ദ, കൈയ്യെഴുത്ത് പരിശോധനകൾക്കായി നൽകിയ അപേക്ഷ യു.പി​ പൊലീസ്​ പിൻവലിച്ചു. പൊലീസിന്‍റെ അപേക്ഷ അനാവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പൊലീസ് അപേക്ഷ പിൻവലിച്ചത്. അറസ്റ്റിലായി 150 ദിവസത്തിന് ശേഷം പരിശോധന നടത്താനുള്ള പൊലീസ് നീക്കം ദുരുദ്ദേശപരമാണെന്ന് സിദ്ദീഖ്​ കാപ്പന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.

2020 ഒക്ടോബറിൽ ഹാഥ്​റസിൽ സവർണ യുവാക്കൾ കൂട്ടബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ ദലിത്​ പെൺകുട്ടിയുടെ വീട്​ സന്ദർശിക്കുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെയും മൂന്ന് പേരും പൊലീസ് അറസ്റ്റിലായത്. ദലിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവം റിപ്പോർട്ട് ചെയ്യാനാണ് സിദ്ദിഖ് കാപ്പൻ യു.പിയിൽ എത്തിയത്.

മാധ്യമപ്രവർത്തകൻ എന്ന പരിഗണന ഉപയോഗപ്പെടുത്തി ജാതി പ്രശ്​നങ്ങൾ ആളിക്കത്തിക്കാനും ക്രമസമാധാന പ്രശ്​നമുണ്ടാക്കാനുമാണ്​ കാപ്പൻ ഹാഥ്റസിലേക്ക്​ പോയതെന്നാണ്​ യു.പി സർക്കാർ ആരോപിക്കുന്നത്​. അസുഖ ബാധിതയായ 90 വയസുള്ള മാതാവിനെ കാണാൻ കാപ്പന് ജാമ്യം നിഷേധിച്ചതോടെയാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സർക്കാർ സത്യവാങ്​മൂലം തെറ്റിദ്ധരിപ്പിക്കുന്നതും വസ്​തുത വിരുദ്ധവുമാണെന്ന്​ കെ.യു.​ഡബ്ല്യൂ.ജെ വ്യക്തമാക്കി. ജോലി ആവശ്യാർഥമായിരുന്നു കാപ്പ​ന്‍റെ യാത്ര എന്നും​ കെ.യു.​ഡബ്ല്യൂ.ജെക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി​. ഹരജി പരിഗണിച്ച സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​​െഡ അധ്യക്ഷനായ ബെഞ്ച്​ മാതാവിനെ കാണാൻ കാപ്പന് കടുത്ത ഉപാധികളോടെ അഞ്ചു ദിവസ​ത്തെ​ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു​.

Tags:    
News Summary - Siddiqui Kappan's voice test unnecessary: ​​Court UP police withdraw application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.