കർണാടക ബി.ജെ.പിക്ക്; സിദ്ധരാമയ്യക്ക് രണ്ട് സീറ്റും നഷ്ടപ്പെടും: അമിത് ഷാ

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ രൂക്ഷ വിമർശനം. കർണാടകയിലെ വികസനം ബംഗളുരുവിലെ ട്രാഫിക് പോലെ സ്തംഭനാവസ്ഥയിലാണെന്നായിരുന്നു അമിത് ഷായുെട പരിഹാസം. സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം തോൽക്കുമെന്നും അമിത് ഷാ പറഞ്ഞു. ബംഗളൂരുവിൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പിക്ക് 130 സീറ്റിലധികം ലഭിക്കുമെന്ന ആത്മവിശ്വാസവും അമിത് ഷാ പ്രകടിപ്പിച്ചു.

നേരത്തേ, സിദ്ധരാമയ്യയുമൊത്ത് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ നാല് വർഷമായി ഒരു വാർത്താ സമ്മേളനം പോലും വിളിക്കാത്ത പ്രധാനമന്ത്രിയുടെ നടപടി നീതികരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ അഭിസംബോധന ചെയ്യവെ കോൺഗ്രസ് അവർക്ക് വേ‍ണ്ടി ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. ബാബാ സാഹിബ് അംബേദ്ക്കറിനോട് കോൺഗ്രസിന് ബഹുമാനമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് കോൺഗ്രസ് ഭാരത രത്ന നൽകിയില്ലെന്നും മോദി വിമർശിച്ചു.

 

Tags:    
News Summary - Siddaramaiah will lose both seats, says Amit Shah-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.