ലിസ്തുസു നാഗാലാന്‍ഡ് മുഖ്യമന്ത്രി

കൊഹിമ: നാഗാലാന്‍ഡില്‍ രാജിവെച്ച ടി.ആര്‍. സെലിയാങ്ങിന് പകരം നാഗാലാന്‍ഡ് പീപ്ള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) പ്രസിഡന്‍റ് ഷുറോസെലി ലിസ്തുസു മുഖ്യമന്ത്രിയാകും. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ ഗോത്രവര്‍ഗക്കാര്‍ പ്രക്ഷോഭം നടത്തിയതി െനാടുവിലാണ് സെലിയാങ് കഴിഞ്ഞദിവസം രാജിവെച്ചത്. ഡെമോക്രാറ്റിക് അലയന്‍സ് ഓഫ് നാഗാലാന്‍ഡിന്‍െറ നിയമസഭ കക്ഷി യോഗമാണ് സഖ്യകക്ഷി നേതാവായി  ലിസ്തുസുവിനെ തെരഞ്ഞെടുത്തത്. ഇദ്ദേഹം ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ പി.ബി. ആചാര്യ ലിസ്തുസുവിനെ മന്ത്രിസഭ രൂപവത്കരിക്കാന്‍ ക്ഷണിച്ചു.

സെലിയാങ്ങിന്‍െറ രാജി ഗവര്‍ണര്‍ കഴിഞ്ഞദിവസം സ്വീകരിച്ചിരുന്നു. അംഗാമി മണ്ഡലത്തില്‍നിന്ന് എട്ടു തവണ തെരഞ്ഞെടുക്കപ്പെട്ട ലിസ്തുസു നിലവില്‍ നിയമസഭാംഗമല്ല. മുന്‍ മുഖ്യമന്ത്രിയും ലോകസഭ എം.പിയുമായ നെയ്ഫൂ റിയോ പഴയ സ്ഥാനത്ത് തിരിച്ചത്തെുമെന്നായിരുന്നു അഭ്യൂഹം. കഴിഞ്ഞവര്‍ഷം നാഗാലാന്‍ഡ് പീപ്ള്‍സ് ഫ്രണ്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ റിയോയെ തിരിച്ചെടുക്കണമെന്ന് 40ഓളം എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിരുന്നു. കുതിരക്കച്ചവടം തടയാന്‍ അസമിലെ കാസിരംഗയിലെ റിസോര്‍ട്ടില്‍ എം.എല്‍.എമാര്‍ ‘തമിഴ്നാട് മാതൃക’യില്‍ സുഖവാസത്തിലായിരുന്നു. 60 അംഗ സഭയില്‍ പ്രതിപക്ഷമില്ല. എന്‍.പി.എഫിന് 48ഉം സഖ്യകക്ഷിയായ ബി.ജെ.പിക്ക് നാലും എം.എല്‍.എമാരുണ്ട്. എട്ടു പേര്‍ സ്വതന്ത്രരാണ്.

വനിത സംവരണം നല്‍കുന്നതിനെതിരായ പ്രക്ഷോഭത്തില്‍ മൂന്നു പേര്‍ വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ച്ചയായ ബന്ദില്‍ സംസ്ഥാനത്ത്  ജനജീവിതവും സംസ്ഥാന ഭരണവും നിശ്ചലമായിരുന്നു. സംവരണം നടപ്പാക്കില്ളെന്നും വെടിവെപ്പ് സംഭവത്തില്‍ പൊലീസുകാരെ സ്ഥലംമാറ്റിയെന്നും സര്‍ക്കാര്‍ ഉറപ്പുകൊടുത്തതിനൊടുവിലാണ് മുഖ്യമന്ത്രിയുടെ രാജിയിലൂടെ സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.

Tags:    
News Summary - shurhozelie-liezitsu-759.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.