ഡി. ഗുകേഷിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഷീൽഡ് സമ്മാനിക്കുന്ന കായിക
മന്ത്രി ഉദയനിധി സ്റ്റാലിൻ
Posted On
date_range Updated On
date_range ഗുകേഷിന് തമിഴ്നാട് സർക്കാറിന്റെ ആദരം; 75 ലക്ഷം രൂപ സമ്മാനിച്ചു
ചെന്നൈ: കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജേതാവായ ഡി. ഗുകേഷിന് തമിഴ്നാട് സർക്കാറിന്റെ ആദരം. ഇന്ത്യൻ താരത്തിന് 75 ലക്ഷം രൂപയും ഷീൽഡും സമ്മാനിച്ചു. ഷാളണിയിച്ചാണ് ഗുകേഷിനെ മുഖ്യമന്ത്രി ആദരിച്ചത്. സംസ്ഥാന കായിക മന്ത്രി ഉദയനിധി സ്റ്റാലിനും ഗുകേഷിന്റെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.
ഈയിടെ കാനഡയിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെൻറിൽ ജേതാവായി ചരിത്രം കുറിച്ച 17കാരൻ സർക്കാറിന്റെ പ്രോത്സാഹനത്തിന് നന്ദി പറഞ്ഞു. മത്സരത്തിനായി പരിശീലിക്കുന്നതിന് 15 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.