Posted On
date_range Updated On
date_range മാലേഗാവ് സ്ഫോടനം: രേഖകളുടെ പകർപ്പ് തെളിവായി സ്വീകരിക്കരുതായിരുന്നു -ഹൈകോടതി
മുംബൈ: മാലേഗാവ് സ്ഫോടനകേസിൽ പ്രത്യേക എൻ.െഎ.എ കോടതി രേഖകളുടെ ഫോേട്ടാകോപ്പി കൾ തെളിവായി സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്ന് ബോംബെ ഹൈകോടതി. സാക്ഷിമൊഴികളുടെയും പ്രതികളുടെ കുറ്റസമ്മതത്തിെൻറയും യഥാർഥ രേഖകൾ സമർപ്പിക്കാതെ പകർപ്പ് തെളിവായി സ്വീകരിച്ചതിനെതിരെ കേസിലെ പ്രതി സമീർ കുൽകർണി നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ നിരീക്ഷണം.
ദേശീയ അന്വേഷണ ഏജൻസിയാണ് (എൻ.െഎ.എ) ഫോേട്ടാകോപ്പികൾ ഹാജരാക്കിയത്. യഥാർഥ രേഖകളുടെ പകർപ്പാണ് ഹാജരാക്കിയതെന്ന് തെളിയിക്കാൻ പ്രത്യേക കോടതി എൻ.െഎ.എയോട് നിർദേശിച്ചിട്ടില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.