'റമദാനിൽ ഇതിലും നല്ലത്​ വേറെന്ത്​ ചെയ്യാൻ'; വഡോദരയിൽ പള്ളി കോവിഡ്​ കേന്ദ്രമാക്കി

വഡോദര: ചികിത്സ സൗകര്യമില്ലാത്തതിനെ തുടർന്ന്​ രോഗികളുമായി ആശുപത്രികൾക്ക്​ വെളിയിൽ കാണുന്ന ആംബുലൻസുകളുടെ നീണ്ട വരി ഗുജറാത്തിലെ കോവിഡ്​ വ്യാപനത്തിന്‍റെ ​േനർ ചിത്രമാണ്​. കോവിഡ്​ കേസുകൾ കൂടുന്നത്​ കാരണം വഡോദരയിലെ ജഹാംഗീർപുരയിൽ മുസ്​ലിം പള്ളി 50 കിടക്കകളുള്ള കോവിഡ്​ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണിപ്പോൾ.

'ഓക്​സിജന്‍റെയും ആശുപത്രി കിടക്കകളുടെയും കുറവ്​ അനുഭവപ്പെട്ടത്​ കാരണം പള്ളി ഞങ്ങൾ കോവിഡ്​ കേന്ദ്രമാക്കി. പരിശുദ്ധ റമദാനിൽ ഇതിൽ പരം നല്ലത്​ എന്ത്​ ചെയ്യാനാണ്' -പള്ളി ട്രസ്റ്റി വാർത്താ ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു. ​

അടുത്തിടെയാണ്​ കോവിഡ്​ രോഗികളുമായി വന്ന ആംബുലൻസുകളുടെ നീണ്ട നിര ഗുജറാത്തിലെ സർക്കാർ ആശുപത്രിക്ക് പുറത്ത് കണ്ടത്​.

സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ആശുപത്രികളുടെ കാര്യക്ഷമതയുമായി നീണ്ടവരിയെ ബന്ധപ്പെടുത്തുന്നത് അനീതിയാണെന്നായിരുന്നു സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പ്രതികരിച്ചത്​.

തിങ്കളാഴ്​ച 11,403 കേസുകളാണ്​ ഗുജറാത്തിൽ റിപ്പോർട്ട്​ ചെയ്​തത്​. ഇതാദ്യമായാണ്​ സംസ്​ഥാനത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 11000 കടക്കുന്നത്​.

Tags:    
News Summary - shortage of hospital beds Vadodara Mosque turned into COVID center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.