Posted On
date_range Updated On
date_range പടിഞ്ഞാറൻ ഡൽഹിയിൽ തിരക്കേറിയ റോഡിൽ വെടിവെപ്പ്; സഹോദരങ്ങൾക്ക് പരിക്ക്
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഹരി നഗറിൽ കാറിന് നേർക്ക് വെടിവെപ്പ്. ആക്രമണത്തിൽ കാർ യാത്രികരായ സഹോദരങ്ങൽ അജയ് ചൗധരി, ജസ ചൗധരി എന്നിവർക്ക് പരിക്കേറ്റു.
തിരക്കേറിയ റോഡിലാണ് അക്രമികൾ കാറിന് നേർക്ക് വെടിയുതിർത്തത്. പത്ത് റൗണ്ടാണ് വെടിവെപ്പ് നടത്തിയത്. പരിക്കേറ്റവർക്ക് സ്ഥലമിടപാടുമായി ബന്ധപ്പെട്ട ബിസിനസാണെന്ന് പൊലീസ് പറയുന്നു. ഇവർ തിഹാർ സ്വദേശികളാണ്.
സംഭവത്തിൽ ആരും ഇതുവരെ അറസ്റ്റിലായിട്ടില്ല. സംഭവത്തിന്‍റെ രണ്ട് സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. സഹോദരങ്ങളുടെ പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.