ന്യൂഡൽഹി: ട്രെയിനിൽ വൃത്തിഹീനമായ സ്ഥലത്ത് സമൂസ പാത്രത്തിൽ കാൽവെച്ച് ഫോണിൽ സംസാരിച്ചിരിക്കുന്ന ഭക്ഷണവിൽപ്പനക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉയർന്ന വിലയും സംബന്ധിച്ച് ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണ വിതരണ ശൃംഖലയെക്കുറിച്ച് വ്യാപക പരാതികൾ ഉയരുന്നതിനിടെയാണ് പുതിയ സംഭവം.
ഇന്ത്യ ഡയ്‍ലി നൗ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി. ഓടുന്ന ട്രെയിനിന്റെ തറയിൽ സമൂസ പാത്രം തുറന്നുവെക്കുകയും അതിനുമുകളിലായി കാലുകൾ ചാരിവെച്ച് മൊബൈൽ ഫോണിൽ സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. ട്രെയിനിലെ വാഷ് ബേസിന് താഴെ വൃത്തിഹീനമായ സ്ഥലത്ത്, വാതിലിന് സമീപമായാണ് കച്ചവടക്കാരൻ സമൂസ പാത്രവുമായി ഇരിക്കുന്നത്.
വിഡിയോ പുറത്തുവന്നതോടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റെയിൽവേ അധികൃതർ തുടർച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും തുടക്കമായി. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. കേറ്ററിങ് സേവനങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റെയിൽവെ അധികൃതർ സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. ട്രെയിനുകളിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ മോശം നിലവാരവും അമിതവിലയും തുറന്നുകാട്ടുന്ന നിരവധി സംഭവങ്ങളും വീഡിയോകളും പല തവണ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.