ബംഗളൂരു: കുവൈത്തിൽ യുവാവിന് മർദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി ശോഭ കരന്ത്ലാജെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. കാസർകോട് ചുള്ളിക്കര സ്വദേശി അസിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കത്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിെൻറ പേരിലാണ് തലശ്ശേരി മാഹി സ്വദേശി പ്രവീണിന് മർദനമേറ്റതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നൽകിയ പരാതിയിൽ പറയുന്നു. മോദിയെ പ്രകീർത്തിച്ചതിെൻറ പേരിൽ മാപ്പുപറയാൻ നിർബന്ധിച്ചെന്നും മോദിയെ പ്രകീർത്തിക്കുന്ന വിഡിയോകൾ മുസ്ലിംകൾക്കെതിരാണെന്ന് പറഞ്ഞതായും ചൂണ്ടിക്കാട്ടിയ കത്തിൽ, മർദിച്ചയാളെ വിചാരണക്കായി നാട്ടിലെത്തിക്കാൻ കുവൈത്ത് അധികൃതരുടെ മേൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആഭ്യന്തര മന്ത്രിക്ക് കത്തയച്ചതിെൻറ പേരിൽ തനിക്ക് ഗൾഫ് രാജ്യങ്ങളിൽനിന്ന് വധഭീഷണി ഫോൺകാളുകൾ ലഭിച്ചതായി ശോഭ കരന്ത്ലാജെ പറഞ്ഞു. ഉഡുപ്പി-ചികമഗളൂരു എം.പിയാണ് ശോഭ കരന്ത്ലാജെ. സംഘ്പരിവാർ പ്രവർത്തകനെ കുവൈത്തിലെ താമസസ്ഥലത്തുവെച്ച് ചില യുവാക്കൾ ചോദ്യം ചെയ്യുന്നതും മർദിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുവൈത്തിൽ ടാക്സി ഡ്രൈവറാണ് മർദനമേറ്റ പ്രവീൺ. സംഭവത്തെ തുടർന്ന് കേരളത്തിലെ സംഘ്പരിവാർ നേതാക്കളടക്കം പ്രവീണിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.