മരിച്ച് 30 വർഷത്തിന് ശേഷം ശോഭ, ചന്ദപ്പ എന്നിവർ 'വിവാഹിതരായി'. വ്യാഴാഴ്ച കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് വിചിത്ര വിവാഹം നടന്നത്. കർണാടകയിലെ ചില ഭാഗങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും പിന്തുടരുന്ന ആചാരമായ 'പ്രേത കല്യാണം' (മരിച്ചവരുടെ വിവാഹം) ആണ് പരമ്പരാഗത ചടങ്ങുകളോടെ നടന്നത്.
ജനനസമയത്ത് മരിച്ചവർക്കാണ് ഇങ്ങനെയൊരു വിവാഹ ചടങ്ങ് ഒരുക്കുന്നത്. ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഈ വിവാഹത്തെ ഇവർ കാണുന്നത്.
Bride and groom do the 'Saptapadhi' 7 rounds before sit for the marriage. pic.twitter.com/IMnSEb4rio
— AnnyArun (@anny_arun) July 28, 2022
പതിവ് വിവാഹം പോലെ ഔപചാരികമായിരുന്നു പ്രേത വിവാഹവും. ഒരേയൊരു വ്യത്യാസം യഥാർഥ വധൂവരന്മാർക്ക് പകരം അവരുടെ പ്രതിമകളാണ് ഉപയോഗിച്ചിരുന്നു എന്നതാണ്. പ്രസവസമയത്ത് മരിച്ചവർക്ക്, ഇതുപോലെ മരിച്ച മറ്റൊരു കുട്ടിയെ വിവാഹം കഴിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് കുടുംബങ്ങൾ പരസ്പരം വീട്ടിലേക്ക് പോകും. ചടങ്ങിൽ വിവാഹ ഘോഷയാത്രയും ഉണ്ടാകും. എന്നാൽ, കുട്ടികൾക്കും അവിവാഹിതർക്കും വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദമില്ല. ചടങ്ങുകൾ മാത്രമല്ല, വിപുലമായ സദ്യയും ഇത്തരം വിവാഹങ്ങൾക്കുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.