??????????????????????????? ????????????????????? ?????????? ???????

ബാബരി: മുസ്ലിം വ്യക്തി നിയമ ബോർഡിനൊപ്പം -ശിയ ബോർഡ്

ന്യൂഡൽഹി: ബാബരി കേസിൽ മുസ്ലിം വ്യക്തി നിയമ ബോർഡിന്‍റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ആൾ ഇന്ത്യ ശിയ ബോർഡ്. അയോധ്യയിൽ മറ്റൊരിടത്ത് പള്ളി പണിയാമെന്ന നിർദേശം നേരത്തെ ശിയ ബോർഡ് മുന്നോട്ട് വെച്ചിരുന്നു. കേസിൽ പേഴ്സണൽ ലോ ബോർഡിന്‍റെ തീരുമാനത്തിന് വിരുദ്ധമായ നിലപാടാണ് ശിയ ബോർഡ് സ്വീകരിച്ചിരുന്നത്.

അതേ സമയം ഇത്  തിരിച്ചടിയല്ലെന്നും അവർക്ക് എന്തും പറയാമെന്നും ഇതിനോട് പ്രതികരിച്ച് ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി വ്യക്തമാക്കി. ഞങ്ങൾക്ക് ശിയാകളെയോ സുന്നികളെയോ ആവശ്യമില്ലെന്നും എന്ത് തന്നെ വന്നാലും രാമക്ഷേത്രം പണിയുമെന്നും ഇനി ചർച്ചകൾ ആവശ്യമില്ലെന്നും വി.എച്ച്.പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. ശ്രീശ്രീ രവിശങ്കറിന്‍റെ ചർച്ചകൾ വിജയിക്കില്ലെന്നും ബൻസാൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Shiya board agreed the personal boards decision- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.