Posted On
date_range Updated On
date_range സമാജ്വാദി മതേതരമുന്നണി ആറിനെന്ന് ശിവ്പാൽ യാദവ്
ലഖ്നോ: സമാജ്വാദി മതേതര മുന്നണിയുടെ പ്രഖ്യാപനം ജൂൺ ആറിന് ലഖ്നോവിൽ നടത്തുമെന്ന് ശിവ്പാൽ യാദവ്. മുലായംസിങ് യാദവ് നേതൃത്വം നൽകുന്ന മുന്നണി സമാജ്വാദി പാർട്ടിയെ ശരിയായപാതയിൽ നയിക്കാനാണ് രൂപവത്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുലായംസിങ് യാദവായിരിക്കും മുന്നണിയുടെ ദേശീയ പ്രസിഡൻറ്.
ശിവ്പാൽ യാദവാണ് കൺവീനർ. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് അഖിലേഷ് യാദവും ശിവ്പാൽ യാദവും പോര് തുടങ്ങിയത്. അഖിലേഷിെൻറ പിതാവ് മുലായം മകനുമായി തെറ്റിപ്പിരിഞ്ഞ് ശിവ്പാലിനൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.