ശിവസേനയുടെ മീനാക്ഷി ഷിൻഡെ താനെ മേയർ

താനെ: ശിവസേനയുടെ കൗൺസിലർ മീനാക്ഷി ഷി​ൻഡെ താനെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മേയർ സ്ഥാനത്തേക്ക്​ എതിരാളികളില്ലാതെയാണ്​ ഷിൻഡെ​ തെരഞ്ഞെടുക്കപ്പെട്ടത്​.

താനെ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേനക്ക്​ കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. 63 സീറ്റുകളാണ്​  ശിവസേന നേടിയത്​. എൻ.സി.പിക്ക്​ 34 സീറ്റുകളും  ബി.ജെ.പിക്ക്​ 23 സീറ്റുകളും ലഭിച്ചിരുന്നു. കേവല ഭൂരിപക്ഷം നേടിയത്​ കൊണ്ട്​ താനെയിൽ സർക്കാറുണ്ടാക്കാൻ ശിവസേനക്ക്​ പ്രശ്​നങ്ങളുണ്ടാവില്ലെന്ന്​ നേരത്തെ ത​ന്നെ വ്യക്​തമായിരുന്നു.

അതേസമയം ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ  സർക്കാറുണ്ടാക്കുന്നത്​ സംബന്ധിച്ച് ​ ശിവസേന അനിശ്​ചിതത്വങ്ങൾ തുടരുകയാണ്​. ശിവസേനക്ക്​ സർക്കാറുണ്ടാക്കാൻ പിന്തുണ നൽകുമെന്ന്​ ബി.ജെ.പി വ്യക്​തമാക്കിയിരുന്നു. എന്നാൽ ഇതിനോട്​ പ്രതികരിക്കാൻ സേന ഇതുവരെയായിട്ടും തയാറായിട്ടില്ല.

Tags:    
News Summary - Shiv Sena's Meenakshi Shinde becomes new mayor of Thane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.