Posted On
date_range Updated On
date_range അവധിക്കാലം ആഘോഷിക്കാനെത്തിയ ശിവസേന നേതാവ് ദുബൈയിൽ മരിച്ചു
മുംബൈ: ശിവസേന എം.എൽ.എ രമേശ് ലാട്കെ (52) ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടപ്പം ദുബൈയിൽ എത്തിയതായിരുന്നു അദ്ദേഹം.
മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്ന് രണ്ടുതവണ നിയമസഭാംഗമായ ലാട്കെ മുൻപ് ബ്രിഹൻ മുംബൈ മുൻസിപൽ കോർപ്പറേഷനിലെ കോർപറേറ്ററായിരുന്നു.
കോവിഡ് കാലത്തെ അദ്ദേഹത്തിന്‍റെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തെക്കുറിച്ചും മണ്ഡലത്തിലെ ജനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും ശിവസേന വക്താവ് പ്രയങ്ക ചൗധരി ട്വീറ്റ് ചെയ്തു. രമേശ് ലാട്കെയുടെ മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ബി.ജെ.പി എം.എൽ.എ രമേശ് റാനെയും ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.