കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി ശോഭ കരന്ത്ലാജെ
ബംഗളൂരു: കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കർണാടകയിൽനിന്നുള്ള ബി.ജെ.പി എം.പി ശോഭ കരന്ത്ലാജെ. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് കർണാടകയിലെത്തുന്ന വാഹനങ്ങൾ പരിശോധിക്കു ന്നതിന് പുറമെ എന്തിനാണ് കർണാടകയിലെത്തിയതെന്നുകൂടി പൊലീസ് അന്വേഷിക്കണമെന്നായിരുന്നു കരന്ത്ലാജെയുടെ പ ്രസ്താവന. ചിക്കമഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ചിക്കമഗളൂരുവിലെത്തുന്ന മല യാളികളുടെ എണ്ണം വർധിച്ചുവരികയാണ്. വിനോദയാത്രക്ക് മാത്രമായല്ല അവർ ഇവിടേക്ക് വരുന്നത്. മറ്റു പല കാരണങ്ങൾക്കുമായാണ്. പെെട്ടന്ന് ഇത്രയധികം മലയാളികൾ ഇവിടേക്ക് വരാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം വേണം.
അവർ സ്വയം വരുന്നതാണോ അതോ മറ്റാരെങ്കിലും ഇങ്ങോേട്ടക്ക് കൊണ്ടുവരുന്നതാണോ എന്ന് പരിശോധിക്കണം. മംഗളൂരുവിൽ പൗരത്വഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിന് കേരളത്തിൽനിന്നെത്തിയവരാണ് നേതൃത്വം നൽകിയത്. അതിനാൽ മലയാളികളെ സംശയിക്കണം.
കേരളത്തിൽനിന്നുള്ള വാഹനങ്ങളും പരിശോധിക്കണം. മലയാളികളെ കുറിച്ച് നിരവധി പരാതികളുണ്ടെന്നും ചിക്കമഗളൂരുവിൽ അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് ജാഗ്രത വേണമെന്നും ബി.ജെ.പി എം.പി പറഞ്ഞു.
കേരളത്തെ ലക്ഷ്യമിട്ട് മുമ്പും വിഷം വമിക്കുന്ന പ്രസ്താവനകൾ ശോഭ കരന്ത്ലാജെ നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നതിെൻറ പേരിൽ കുറ്റിപ്പുറത്ത് കോളനിവാസികൾക്ക് കുടിവെള്ളം നിഷേധിച്ചെന്നായിരുന്നു നുണപ്രചാരണം. കേരളത്തെയും മലയാളികളെയും ലക്ഷ്യമിട്ട് വർഗീയ വിദ്വേഷ പ്രചാരണങ്ങൾ ശോഭ കരന്ത്ലാജെ തുടരുന്നതിന് പിന്നിൽ ബി.ജെ.പിയുടെ ആസൂത്രിത നീക്കമാണെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.