കേന്ദ്ര സർക്കാറിലും യു.പിയിലെ ​യോഗി സർക്കാറിലും രാഷ്ട്രീയ പ്രാതിനിധ്യം വേണമെന്ന്​ ഷിയ

ലഖ്നോ: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിലും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിലും രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെട്ട്​ വിഷയം ഉന്നയിക്കാനൊരുങ്ങി ഷിയ മുസ്ലിം നേതാക്കൾ. ആവശ്യമുന്നയിച്ച്​ പ്രമുഖ ഷിയ പുരോഹിതനായ മൗലാന ഖൽബെ ജവാദ് രംഗത്തെത്തി. ‘‘ ഓരോ പദ്ധതിയിലും സർക്കാർ പിന്നാക്ക, ദലിത്​ മുസ്​ലിംകളായ പാസ്മന്ദകളെ ഉൾപ്പെടുത്തുന്നുണ്ട്​.

മുൻകഴിഞ്ഞുപോയ സർക്കാറുകൾ അവഗണിച്ച ഷിയ മുസ്​ലിംകളെ കൂടി ഉൾപ്പെടുത്തണം. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് മുസ്ലിംകൾ വളരെ പിന്നാക്കമാണ്​. അതിനേക്കാൾ പിന്നാക്കാവസ്ഥയിലാണ്​ ഷിയ മുസ്​ലിംകൾ. മുമ്പ്​ കഴിഞ്ഞുപോയ ഒരു ഗവൺമെന്റും ഷിയ സമുദായത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടില്ല.

ഇന്ന്​ ഷിയ കമ്മ്യൂണിറ്റിക്ക് കേന്ദ്രത്തിൽനിന്നും സംസ്ഥാനത്തെ യോഗി സർക്കാരിൽ നിന്നും മികച്ച രാഷ്ട്രീയ സാമൂഹിക പ്രാതിനിധ്യം ആവശ്യപ്പെടുന്നു. ഞാൻ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യമായി സന്ദർശിച്ചപ്പോൾ, സമുദായത്തിന്‍റെ ഉന്നമനം സംബന്ധിച്ച്​ സംസാരിച്ചിരുന്നു’’ -മൗലാന ഖൽബെ ജവാദ് പറഞ്ഞു.

Tags:    
News Summary - Shia Muslims seek increased political representation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.