ഡൽഹിയിൽ ആറ്​ മണ്ഡലങ്ങളിൽ കോൺഗ്രസ്​ സ്ഥാനാർഥികളായി; ഷീല ദീക്ഷിത്​ മത്സരിക്കും

ന്യൂഡൽഹി: ഡൽഹിയിലെ ഏഴ്​ ലോക്​സഭ മണ്ഡലങ്ങളിൽ ആറിടത്തും കോൺഗ്രസ്​ സ്ഥാനാർഥികളായി. സ്ഥാനാർഥി പട്ടിക കോൺഗ്രസ ്​ പുറത്തുവിട്ടു. മുൻ ഡൽഹി മു​ഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ്​ അധ്യക്ഷയുമായ ഷീല ദീക്ഷിത്​ നോർത്ത്​ ഈസ്​റ്റ്​ ഡൽഹിയിൽ നിന്ന്​ ജനവിധി തേടും.

ചാന്ദ്​നിചൗക്കിൽ ജെ.പി. അഗർവാളും ഈസ്​റ്റ്​ ഡൽഹിയിൽ അരവിന്ദർ സിങ്​ ലൗലിയും മത്സരിക്കും. അജയ്​ മാക്കനാണ്​ ന്യൂഡൽഹിയിലെ സ്ഥാനാർഥി.

വെസ്​റ്റ്​ ഡൽഹിയിൽ മഹബൽ മിശ്രയും പട്ടികജാതി സംവരണ മണ്ഡലമായ നോർത്ത്​ വെസ്​റ്റ്​ ഡൽഹിയിൽ രാജേഷ്​ ലിലോത്തിയയും കോൺഗ്രസ്​ സ്ഥാനാർഥികളാവും.

Tags:    
News Summary - Sheila Dikshit To Contest From Delhi, Congress Releases List Of 6 Candidates -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.