Posted On
date_range Updated On
date_range വോട്ടർമാർക്ക് 20 ഭാഷയിൽ നന്ദി അറിയിച്ച് ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ വോട്ടർമാർക്ക് നന്ദി അറിയിച്ച് ശശി തരൂർ എം.പി. 20 ഭാഷകളിലാണ് തരൂർ ട്വീറ്റിൽ നന്ദി അറിയിച്ചത്.
ഈയൊരു ചരിത്രസംഭവത്തെ കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിണാമത്തിൽ ഒരു നാഴികക്കല്ലായി മാറ്റുന്നതിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നു -തരൂർ ട്വീറ്റ് ചെയ്തു.
ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. ഉച്ചയോടെ ഫലം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അഞ്ച് ടേബിളുകളിലായി 9497 വോട്ടുകളാണ് എണ്ണുക. തരൂർ വിഭാഗം കള്ളവോട്ട് പരാതി നൽകിയതിനെ തുടർന്ന് യു.പിയിലെ വോട്ടുകൾ പ്രത്യേകമായി എണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.