സർക്കാർ രൂപീകരണം വൈകുന്നത്​​ അഭിപ്രായ ഭിന്നതയാൽ -ശരദ്​ പവാർ

മുംബൈ: മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരണം വൈകുന്നത്​ മുഖ്യമന്ത്രിപദം പങ്കുവെക്കുന്നത്​ സംബന്ധിച്ച്​ എൻ.സി.പി, കോൺഗ്രസ്​, ശിവസേന പാർട്ടികൾ തമ്മിൽ അഭിപ്രായ ഐക്യത്തിലെത്താൻ സാധിക്കാത്തതുകൊണ്ടാണെന്ന്​ എൻ.സി.പി അധ്യക്ഷൻ ശ രദ്​ പവാർ. മഹാരാഷ്​ട്രയിലെ കാരാടിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

50:50 അനുപാതത്തിൽ മുഖ്യമന്ത്രിപദം പങ്കുവെക്കണമെന്നാണ്​ എൻ.സി.പി ആവശ്യപ്പെട്ടത്​. മറ്റ്​ പാർട്ടികൾക്കിടയിൽ വ്യത്യാസമുണ്ടെന്നും അതിൽ അഭിപ്രായഐക്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന്​ പാർട്ടികളുമായി അഞ്ച്​ വർഷം സർക്കാറിനെ മുന്നോട്ട്​ കൊണ്ടുപോകേണ്ടതുണ്ട്​. അതിനാൽ ധൃതി കാണിക്കാനാവില്ലെന്നും പവാർ കൂട്ടിച്ചേർത്തു.

മഹാരാഷ്​ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട്​ ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫട്​നാവിസ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ട്​ എൻ.സി.പി നേതാവ്​ അജിത്ത്​ പവാറി​​​​​െൻറ പിന്തുണയോടെയായിരുന്നു നടപടി​. അജിത്ത്​ പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്​തിരുന്നു.

Tags:    
News Summary - Sharad Pawar reveals disagreement with Sena, Congress over sharing CM post -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.