ചെന്നൈ: തിരുെനൽവേലിയിൽ സായുധരായ രണ്ടംഗ കൊള്ളസംഘത്തെ പ്രത്യാക്രമണം നടത്തി വിര ട്ടിയോടിച്ച വൃദ്ധ ദമ്പതികൾക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തമിഴ്ന ാട് സർക്കാറിെൻറ ധീരതക്കുള്ള അവാർഡ്. തിരുെനൽവേലി കടയം കല്യാണിപുരത്തിൽ താമസിക്കുന്ന ഷൺമുഖവേൽ-ചെന്താമര ദമ്പതികൾക്കാണ് ഇൗ അപൂർവ ബഹുമതി.
ദിവസങ്ങൾക്ക് മുമ്പ് രാത്രിയിൽ ദമ്പതികളെ അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കൊള്ളയടിക്കാനായിരുന്നു ശ്രമം. എന്നാൽ, ദമ്പതികളുടെ പ്രത്യാക്രമണത്തിൽ രണ്ടംഗ അജ്ഞാത മുഖംമൂടി സംഘം ഒാടിരക്ഷപ്പെടുകയായിരുന്നു. ഇതിെൻറ വിഡിയോ വൈറലായിരുന്നു.
തിരുെനൽവേലി ജില്ല പൊലീസ് സൂപ്രണ്ട് ശക്തികുമാർ ദമ്പതികളെ നേരിൽ സന്ദർശിച്ച് അഭിനന്ദിച്ചിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദമ്പതികൾ അവാർഡ് ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.