രാഹുലിന്റേത് നിന്ദ്യമായ പെരുമാറ്റം; ഫ്ലൈയിങ് കിസിൽ പ്രതികരിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെയുണ്ടായ ഫ്ലൈയിങ് കിസ് വിവാദത്തിൽ പ്രതികരിച്ച് ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. നിന്ദ്യമായ പെരുമാറ്റമാണ് രാഹുലിൽ നിന്നുണ്ടായതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ആജ് തക് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അവരുടെ പ്രതികരണം.

പാർലമെന്റിൽ മര്യാദക്ക് പെരുമാറാനറിയാത്തയാളാണ് രാഹുൽ. ഗാന്ധി കുടുംബത്തിലെ ഒരാൾക്ക് പാർലമെന്റിൽ വരാൻ താൽപര്യമില്ലായിരിക്കാം. അയാളെയോർത്ത് ​തനിക്ക് അപമാനം തോന്നുകയാണ്. എല്ലാ സ്ത്രീകൾക്കും രാഹുലിന്റെ പ്രവർത്തി അപമാനകരമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

ജനാധിപത്യത്തിന്റെ ഏറ്റവും പവിത്രമായ ഇടത്തിലാണ് അത് സംഭവിച്ചതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുമായുള്ള രാഷ്ട്രീയവൈര്യത്തെ കുറിച്ചും അവർ സംസാരിച്ചു. തുല്യശക്തികൾ തമ്മിലാണ് രാഷ്ട്രീയവൈര്യമുണ്ടാവേണ്ടത്. താൻ പാർട്ടിയുടെ ഒരു എളിയ പ്രവർത്തക മാത്രമാണ്. രാഹുൽ ഗാന്ധി പാർട്ടിയുടെ ഉടമയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

Tags:    
News Summary - 'Shame on him': Smriti Irani on Rahul Gandhi's flying kiss controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.