Posted On
date_range Updated On
date_range പീഡനകേസിലെ ഇരയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ
കോയമ്പത്തൂർ: ലൈംഗിക പീഡന കേസിൽ ഇരയായ ബാലികയുടെ പേരും കുടുംബ വിവരങ്ങളും റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. ‘സെയ്തി സാറൽ’ എന്ന തമിഴ് ന്യൂസ് പോർട്ടലിെൻറ എഡിറ്ററായ കോയമ്പത്തൂർ വേലാണ്ടിപാളയം രമേഷ്(35) ആണ് അറസ്റ്റിലായത്.
ജൂലൈ 13നാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പൊള്ളാച്ചി ജമീൻ ഉൗത്തുക്കുളി സ്വദേശി ബാബു(26)വിനെ പൊള്ളാച്ചി മഹിള പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 15നാണ് കേസ് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്. പെൺകുട്ടിയുടെ പിതാവ് ജൂൈല 18ന് പരാതി നൽകി. അറസ്റ്റിലായ രമേഷ് പിന്നീട് ജാമ്യത്തിലിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.