ന്യൂഡൽഹി: 21 വലിയ സംസ്ഥാനങ്ങളിൽ 17ലും ജനനനിരക്കിലെ സ്ത്രീ-പുരുഷ അനുപാതത്തിൽ ഇടിവ്. ഗുജറാത്താണ് ജനിക്കുന്ന പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞ സംസ്ഥാനങ്ങളിൽ മുൻനിരയിൽ-53 പോയൻറ് ഇടിവ്. ലിംഗനിർണയത്തെത്തുടർന്നുള്ള ഗർഭഛിദ്രം ഗൗരവമായി കാണണമെന്നും നിതി ആേയാഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
17 സംസ്ഥാനങ്ങളിലാണ് 10 പോയൻറിലേറെ ഇടിവ് കണ്ടെത്തിയത്. ഗുജറാത്തിൽ 2012-14ൽ 1000 ആൺകുട്ടികൾക്ക് 907 പെൺകുട്ടികൾ ഉണ്ടായിരുന്നത് 2013-15ൽ 854 ആയി ഇടിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയിൽ 35 പോയൻറാണ് താഴ്ന്നത്. രാജസ്ഥാൻ-32, ഉത്തരാഖണ്ഡ്-27, മഹാരാഷ്ട്ര-18, ഹിമാചൽ പ്രദേശ്-14 , ഛത്തിസ്ഗഢ്-12, കർണാടക-11 പോയൻറു വീതമാണ് ജനനനിരക്കിലെ സ്ത്രീ-പുരുഷ അനുപാതത്തിൽ കുറവ് നേരിട്ടതെന്ന് ‘ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, അഭിവൃദ്ധിയുള്ള രാജ്യം’ എന്നു പേരിട്ട റിപ്പോർട്ടിൽ പറയുന്നു.
പഞ്ചാബിലാണ് ജനനനിരക്കിലെ സ്ത്രീ-പുരുഷ അനുപാതത്തിൽ ഏറ്റവും വർധന കണ്ടെത്തിയത്-19 പോയൻറ്. ഒമ്പത് പോയൻറുമായി ബിഹാർ രണ്ടാം സ്ഥാനത്തുണ്ട്. ജനനനിരക്കിലെ സ്ത്രീ-പുരുഷ അനുപാതം ലിംഗനിർണയത്തെത്തുടർന്നുള്ള ഗർഭഛിദ്രത്തിലൂടെ പെൺകുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതിലെ തോത് മനസ്സിലാക്കാൻ സഹായിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.