മന്ത്രിമാരെയും എം.എൽ.എമാരെയും ഹണിട്രാപ്പിൽ പെടുത്തി; കോടികൾ സമ്പാദിച്ച് 26കാരി

ഭുവനേശ്വർ: ഒഡീഷയിലെ പട്ടിണി മേഖലയിൽ നിന്ന് വന്ന അർച്ചന നാഗ് ഇന്ന് കോടീശ്വരിയാണ്. ഇറക്കുമതി ​ചെയ്ത ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള കൊട്ടാരസമാനമായ വീട്, ആഢംബരക്കാറുകൾ, നാല് ഹൈ ബ്രീഡ് നായകൾ, ഒരു വെള്ളക്കുതിര... നാല് വർഷം കൊണ്ട് 30 കോടി രൂപയാണ് അർച്ചനയും ഭർത്താവ് ജഗബന്ധു ചന്ദും സമ്പാദിച്ചത്. കുടിലിൽ നിന്ന് കൊട്ടാരത്തി​ലേക്കുള്ള അർച്ചനയുടെ യാത്ര കൗതുകകരമായിരുന്നു.

ആ യാത്ര സിനിമയാക്കാൻ ഒരിക്കൽ ഒഡിയ ചലച്ചിത്ര നിർമ്മാതാവ് ശ്രമിക്കുകയും ​ചെയ്തതാണ്. എന്നാൽ യാത്ര ചെന്ന് നിന്നത് അഴിക്കുള്ളിലാണ്.

കലഹണ്ടി സ്വദേശിയായ അർച്ചന 2015 ലാണ് ഭുവനേശ്വറിലെത്തിയത്. ആദ്യം സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലായിരുന്നു ജോലി. പിന്നീട് ബ്യൂട്ടിപാർലറിൽ ജോലിക്ക് ചേർന്നു. അവിടെ സെക്സ് റാക്കറ്റിൽ ഉൾപ്പെട്ടുവെന്നും അതിനായി ആളുകളെ സംഘടിപ്പിച്ചുവെന്നും ആരോപണമുണ്ട്. അവിടെ വെച്ച് ബാലസോർ സ്വദേശി ജഗബന്ധു ചന്ദിനെ പരിചയപ്പെടുകയും 2018ൽ ഇരുവരും വിവാഹിതരാവുകയും ​ചെയ്തു.

ജഗബന്ധു യൂസ്ഡ് കാർ ഷോറൂം നടത്തുകയായിരുന്നു. ഇയാൾക്ക് നിരവധി പണക്കാരായ ബിസിനസുകാരെയും രാഷ്ട്രീയക്കാരെയും പരിചയമുണ്ട്.

പരിചയം ഉപയോഗിച്ച് ബന്ധം സ്ഥാപിക്കുകയും അവരുമായി അടുത്തിടപഴകുകയും അവർക്ക് സെക്സിനുൾപ്പെടെ സൗകര്യമൊരുക്കി കൊടുക്കുകയും ചെയ്തശേഷം അവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തി അതുവെച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ദമ്പതികളുടെ പ്രധാന പണി.

എം.എൽ.എമാർക്കൊപ്പവും മറ്റുമുള്ള അർച്ചനയുടെയും ജഗബന്ധുവിന്റെയും ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഒരു സിനിമാ നിർമാതാവ് ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. നയാപള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അർച്ചന മറ്റൊരു പെൺകുട്ടിക്കൊപ്പമുള്ള തന്റെ ഫോട്ടോ കാണിച്ച് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. തന്നെ സെക്സ്റാക്കറ്റിൽ ഉൾപ്പെടുത്തിയെന്ന് കാണിച്ച് ഒരു പെൺകുട്ടിയും അർച്ചനക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പരാതിയെ തുടർന്ന് ഒക്​േടാബർ ആറിനാണ് ഇവരെ അറസ്റ്റ് ​ചെയ്യുന്നത്.

2018 മുതൽ 2022 വരെയുള്ള നാലു വർഷം കൊണ്ട് ദമ്പതികൾ 30 കോടിയുടെ സ്വത്താണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇതുവരെയും രണ്ടു കേസുകൾ മാത്രമാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. കൂടുതൽ പേർ കേസ് നൽകുകയാണെങ്കിൽ നടപടിക്ക് തെളിവുകൾ ശക്തമാകുമെന്ന് പൊലീസ് പറഞ്ഞു.

ബി.ജെ.ഡി എം.എൽ.എമാരും മന്ത്രിമാരുമായി അർച്ചനയുടെ ബന്ധം പുറത്തുവന്നാൽ 22 വർഷത്തെ നവീൻ പട്നായിക്ക് സർക്കാർ താഴെ വീഴുമെന്ന് ​കോൺഗ്രസ് എം.എൽ.എ എസ്. സലൂജ പറഞ്ഞു. 18 എം.എൽ.എമാരും യുവജന നേതാക്കളും മറ്റ് രാഷ്ട്രീയക്കാരുമുൾപ്പെടെ 25 ഓളം ബി.ജെ.ഡി നേതാക്കൾ അർച്ചനയുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്ന് ബി.​ജെ.പി ഭുവനേശ്വർ പ്രസിഡന്റ് ബാബു സിങ് ആരോപിച്ചു.

ആരോപണങ്ങൾ തള്ളിയ ബി.ജെ.ഡി കോൺഗ്രസിനോടും ബി.ജെ.പിയോടും തങ്ങളുടെ നേതാക്കൾക്ക് വിഷയത്തിൽ പങ്കുണ്ടെന്നതിന് തെളിവ് നൽകാൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Sex, Money, Betrayal: Odisha Blackmailer's 'Rags-To-Riches' Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.