Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ വൻ തീപിടിത്തം: പത്ത് വീടുകൾ കത്തി നശിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ഛഗ്ഗ് ഗ്രാമത്തിലുണ്ടായ തീപിടിത്തത്തിൽ 10ഓളം വീടുകൾ കത്തി നശിച്ചു.
ഛഗ്ഗ് ഗ്രാമത്തിലെ ഗാന്ധാരിയിലാണ് തീപിടിത്തമുണ്ടായത്. പത്തു വീടുകൾ അഗ്നിക്കിരയായി. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് പദ്ദാറിലെ സബ്ഡിവിഷണൽ മജിസ്ട്രേറ്റ് ഡോ.റിഷി കുമാർ ശർമ പറഞ്ഞു.
അപകടസ്ഥലത്ത് സൈന്യവും പൊലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.
അതേസമയം, ജമ്മു കശ്മീരിലുടനീളം വർധിച്ചുവരുന്ന തീപിടുത്തത്തെക്കുറിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വക്താവ് ആശങ്കയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.