റാഞ്ചിയിൽ കുടുംബത്തിലെ ഏഴു പേർ വാടകവീട്ടിൽ മരിച്ചനിലയിൽ

റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ കുടുംബത്തിലെ ഏഴ്​ അംഗങ്ങളെ വാടക വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രയാസംമൂലം ആത്മഹത്യ ചെയ്​തതാവാമെന്നാണ്​ പൊലീസി​​​​െൻറ പ്രാഥമിക നിഗമനം.  അറുപതിനോടടുത്ത്​ പ്രായമുള്ള ദമ്പതികള​ും അവരുടെ രണ്ട്​ ആൺമക്കള​ും മരുമകളും രണ്ട്​ ​ചെറിയ പേരക്ക​ുട്ടികളുമാണ്​ മരിച്ചത്​. എല്ലാവരെയും കൊലപ്പെടുത്തിയശേഷം സഹോദരങ്ങൾ രണ്ടുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന്​ കരുതുന്നു. ആറു മൃതദേഹങ്ങൾ ഒരു മുറിയിലും ഒരാളുടേതു മാ​ത്രം മറ്റൊരു മുറിയിലുമായാണ്​ കിടന്നിരുന്നത്​. ഇതിൽ അഞ്ചു മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. 

കാൻ​െക പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ഒഡായ മേഖലയിലെ ഒ​റ്റനില വീട്ടിലാണ്​ ദുരന്തം.  40 കാരനായ ദീപക്​ എന്നയാളുടെ പോക്കറ്റിൽനിന്ന്​ 15 പേജുള്ള ആത്മഹത്യക്കുറിപ്പ്​ പൊലീസിന്​ ലഭിച്ചു. ഇയാളുടെ മകൾ ആറു വസ്സുകാരിയായ ദൃഷ്​ടിയുടെ സ്​കൂൾ ഫീസടക്കാൻപോലും കഴിയാത്ത അവസ്​ഥയിലായിരുന്നുവത്രെ കുടുംബം.  ഫർണിച്ചർ കമ്പനിയിലെ സ്​റ്റോർ മാനേജരായി ജോലിചെയ്യുകയായിരുന്നു ദീപക്​. കമ്പനിയിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട്​ ത​​​​െൻറ പേര്​ അനാവശ്യമായി വലിച്ചിഴച്ചതായി ദീപക്​ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ  അന്വേഷണം നടക്കുകയാണ്​. 

Tags:    
News Summary - Seven Members of Ranchi Family Found Dead- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.