റായ്​പുരിൽ ബസും ട്രക്കും കൂട്ടിയിടിച്ച്​ ഏഴുമരണം

ന്യൂഡൽഹി: ഛത്തീസ്​ഗഡിലെ റായ്​പുരിൽ ബസും ട്രക്കും കൂട്ടിയിടിച്ച്​ ഏഴു തൊഴിലാളികൾ മരിച്ചു. നിരവധിപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ഒഡിഷയിൽ നിന്ന്​ ഗുജറാത്തിലേക്ക്​ പോകുകയായിരുന്ന ബസും ട്രക്കും തമ്മിൽ ചത്തീസ്​ഗഡിലെ ചേരി ഖേദിയിൽ വെച്ച്​ ശനിയാഴ്​ച രാവിലെ കൂട്ടിയിടിക്കുകയായിരുന്നു.

ഗുജറാത്തിലേക്ക്​ തൊഴിലാളികളുമായി പോയ ബസാണ്​ അപകടത്തിൽപ്പെട്ടത്​. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്​. 

Tags:    
News Summary - seven labourers killed after bus collides with truck in Raipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.