ആ​ന്ധ്രയിലെ കോവിഡ്​ കേന്ദ്രത്തിൽ തീപിടുത്തം; മരിച്ചവരുടെ എണ്ണം 11 ആയി

വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ കോവിഡ്​ 19 കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. നിരവധി പേർക്ക്​ പരിക്കേറ്റു.

കോവിഡ്​ 19 ​വ്യാപനത്തെ തുടർന്ന്​ ഹോട്ടൽ കോവിഡ്​ കേന്ദ്രമായി മാറ്റുകയായിരുന്നു. 30 കോവിഡ്​ രോഗികളു​ം 10 ജീവനക്കാരുമാണ്​ കോവിഡ്​ ആശുപത്രിയാക്കി മാറ്റിയ സ്വർണ പാലസ്​ ഹോട്ടലിലുണ്ടായിരുന്നത്​. വെളുപ്പിന്​ 5.15 ഓടെയായിരുന്നു അപകടം. 30 മിനിറ്റിനകം തീ അണച്ചതായാണ്​ വിവരം.

20 കോവിഡ്​ രോഗികളെ ഉടൻ തന്നെ പുറത്തെത്തിക്കാൻ സാധിച്ചിരുന്നു. 15 മുതൽ 20 ഓളം പേർക്ക്​ പരിക്കേറ്റു. മൂന്നോളം പേരുടെ നില ഗുരുതരമാണെന്നും മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.