ഓക്​സ്​ഫഡി​െൻറ കോവിഡ്​ പ്രതിരോധ വാക്​സിൻ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട്​ നിർത്തിവെച്ചു

ന്യൂഡൽഹി: ഓക്​സ്​ഫഡ്​ സർവകലാശാല വികസിപ്പിച്ച കോവിഡ്​ പ്രതിരോധ വാക്​സി​െൻറ പരീക്ഷണം ഇന്ത്യയിൽ സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ്​ ഉണ്ടാകുന്നതുവരെ വാക്​സിൻ പരീക്ഷണം നടത്തരുതെന്ന്​ ഡ്രഗ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ (ഡി.സി.ജി.ഐ) അറിയിച്ചു. വാക്​സിൻ പരീക്ഷിച്ച ഒരു വ്യക്തിയിൽ പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓക്​സ്​ഫഡ്​ സർവകലാശാല പരീക്ഷണം താൽകാലികമായി നിർത്തിവെച്ചിരുന്നു.

സെറം ഇൻസ്​റ്റിറ്റ്യൂട്ടിന്​ ഡി.സി.ജി.ഐ വാക്​സിൻ പ്രതികൂല ഫലമുണ്ടാക്കിയെന്ന റിപ്പോർട്ട്​ സമർപ്പിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടി നോട്ടീസ്​ അയച്ചിരുന്നു. പ്രത്യേക സാഹചര്യത്തിൽ രാജ്യത്തെ ​വാക്​സിൻ പരീക്ഷണത്തിൽ അന്വേഷണം നടത്തുമെന്ന്​ ഡി.സി.ജി.ഐ നൽകിയ കാരണം ​കാണിക്കൽ​ നോട്ടീസിൽ പറയുന്നു. ഇതിനെ തുടർന്നാണ്​ വാക്​സിൻ പരീക്ഷണം നിർത്തിവെച്ചത്​.

ഓക്​സ്​ഫഡ്​ സർവകലാശാലയും ആസ്​ട്ര സെനക്കയും ചേർന്ന്​ വികസിപ്പിച്ച 'കോവിഷീൽഡ്​' എന്ന കോവിഡ്​ പ്രതിരോധ വാക്​സിൻെറ ഇന്ത്യയിലെ പരീക്ഷണത്തിന്​ നേതൃത്വം നൽകുന്നത്​ സെറം ഇൻസ്​റ്റിറ്റ്യൂട്ടാണ്​.

ഓക്​സ്​ഫഡ്​ സർവകലാശാല കോവിഡ്​ വാക്​സിൻ പരീക്ഷണം നിർത്തിവെച്ച നടപടി രാജ്യ​ത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്നും രാജ്യത്ത്​ വാക്​സിൻ പരീക്ഷണം നിർത്തിവെക്കുന്നത്​ സംബന്ധിച്ച യാതൊരു നിർദേശവും ലഭിച്ചി​ട്ടില്ലെന്നും സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ സി.ഇ.ഒ അഡാർ പൂനവാല വ്യക്തമാക്കിയിരുന്നു. ശേഷം വാക്​സിൻ പരീക്ഷണം രാജ്യത്ത്​ തുടർന്നിരുന്നു.

ഓക്​സ്​ഫഡി​െൻറ കോവിഡ്​ പ്രതിരോധ വാക്​സിൻ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട്​ നിർത്തിവെച്ചുകോവിഷീൽഡ്​ വാക്​സിൻ പരീക്ഷിച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടതിനെ തുടർന്നാണ്​​ പരീക്ഷണം നിർത്തിവെച്ചതായി ആസ്​ട്ര സെനക വക്താവ്​ അറിയിച്ചത്​. 2021ഓടെ വാക്​സിൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഓക്​സ്​ഫഡ്​. രണ്ടാം തവണയാണ്​ വാക്​സിൻ പരീക്ഷണം നിർത്തിവെക്കുന്നത്​. വാക്​സിൻെറ അവസാന ഘട്ട പരീക്ഷണമാണ്​ ഇന്ത്യ അടക്കം ഏഴിടങ്ങളിൽ നടക്കുന്നത്​.

Tags:    
News Summary - Serum Institute halts covid vaccine trials in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.