ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത്(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എ.െഎ.സി.സി ട്രഷറർ അഹമദ് പട്ടേലിനെ കാണാനായി ഡൽഹിയിൽ എത്തിയ കാമത്തിനെ ഹൃദയാഘാതത്തെ തുടർന്ന് ബുനായ്ച രാവിലെ ചാണക്യ പുരിയിലെ പ്രിമസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെ മൃതദേഹം മുംബൈിയെ ചെമ്പൂരിലുള്ള വസതിയിൽ എത്തിക്കും.
1972 ൽ എൻ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവത്തനം തുടങ്ങിയ കാമത്ത് മുംബൈയിൽ നിന്ന് അഞ്ച് തവണ എം.പിയായിട്ടുണ്ട്. മുംബൈ മുന്‍ പി.സി.സി അധ്യക്ഷനായിരുന്ന കാമത്ത് 2009 മുതലുള്ള രണ്ടാം യു.പി.എ സർക്കാരിൽ ആഭ്യന്തര, െഎ.ടി വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു. 2011 ലെ മന്ത്രിസഭാ വികസനത്തിൽ കാബിനറ്റ് പദവി ലഭിക്കാത്തതിനെ തുടർന്ന് നിരാശനായ കാമത്ത് മന്ത്രി സഭയിൽ നിന്ന് രാജിവെക്കുകയായിരുന്നു. പന്നീട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുകയും ചെയ്തു. കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു.
മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തെയാണ് അദ്ദേഹം ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് 1984, 91, 98, 2004 തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
2017 ല്‍ സഞജയ് നിരുപം മുംബൈ കോൺഗ്രസ് നേതാവായതോടെ അവഗണന നേരിട്ട കാമത്ത് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മുംബൈയിലെ കോണ്‍ഗ്രസിെൻറ ഏറ്റവും വലിയ നേതാക്കളില്‍ ഒരാളായിരുന്നു കാമത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.