സവർക്കറെ വിമർശിക്കുന്നവർ രണ്ട്​ ദിവസം സെല്ലുലാർ ജയിലിൽ കിടക്കണം -റാവത്ത്​

ന്യൂഡൽഹി: വി.ഡി സവർക്കറെ വിമർശിക്കുന്നവർ രണ്ട്​ ദിവസമെങ്കിലും ആൻഡമാനിലെ സെല്ലുലാർ ജയിലിൽ കിടക്കാൻ തയാറാവണമെ ന്ന്​ ശിവസേന ​വക്​താവ്​ സഞ്​ജയ്​ റാവത്ത്​.

സവർക്കർക്ക്​ ഭാരതരത്​ന നൽകുന്നതിനെ കോൺഗ്രസ്​ എതിർക്കുകയാണ് ​. 14 വർഷം ബ്രിട്ടീഷുകാരുടെ പീഡനങ്ങൾ സഹിച്ച്​ സവർക്കർ കഴിഞ്ഞിരുന്നത്​ സെല്ലുലാർ ജയിലിലായിരുന്നു. അദ്ദേഹത്തിൻെറ എതിരാളികൾ രണ്ട്​ ദിവസമെങ്കിലും സെല്ലുലാർ ജയിലിൽ കിടക്കാൻ തയാറാവണമെന്നും റാവത്ത്​ ആവശ്യപ്പെട്ടു.

റേപ്പ്​ ഇൻ ഇന്ത്യ പരാമർശത്തിൽ രാഹുൽ മാപ്പ്​ പറയണമെന്ന്​ ബി.ജെ.പി അംഗങ്ങൾ പാർലമ​െൻറിൽ ശക്​തമായി ആവശ്യപ്പെട്ടിരുന്നു. ഇതിന്​ താൻ രാഹുൽ ഗാന്ധിയാ​െണന്നും രാഹുൽ സവർക്കറല്ലെന്നുമായിരുന്നു രാഹുലിൻെറ പ്രതികരണം. ബ്രിട്ടീഷുകാർക്ക്​ മാപ്പെഴുതി സവർക്കർ ജയിൽമോചിതനായത്​ ഓർമിപ്പിച്ചായിരുന്നു രാഹുലിൻെറ പ്രസ്​താവന. ഇത്​ ശിവസേനയും കോൺഗ്രസും തമ്മിലുള്ള ഭിന്നതക്ക്​ കാരണമായിരുന്നു. രാഹുലിൻെറ പ്രസ്​താവനക്കുള്ള മറുപടിയാണ്​ റാവത്തിൻെറ പുതിയ പരാമർശങ്ങൾ.

അതേസമയം, കഴിഞ്ഞ്​ പോയതിനെ കുറിച്ച്​ ഇപ്പോൾ പറയേണ്ടതില്ലെന്നും ജനങ്ങളുടെ വികസനമാണ്​ മഹാരാഷ്​ട്രയിലെ സഖ്യ സർക്കാറിൻെറ പ്രധാന ലക്ഷ്യമെന്നും​ ശിവസേന നേതാവ്​ ആദിത്യ താക്കറെ പറഞ്ഞു. വ്യത്യസ്​ത ആശയങ്ങളുള്ള പാർട്ടികൾ മഹാരാഷ്​ട്രയിൽ ഒന്നിച്ചത്​ ജനങ്ങളുടെ ക്ഷേമത്തിനായാണെന്നും ആദിത്യ താക്കറെ ഓർമിപ്പിച്ചു.

Tags:    
News Summary - Sena Leader Reignites Debate On VD Savarkar-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.