പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആൾദൈവം അറസ്​റ്റിൽ

​ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം അശു മഹാരാജ്​ അറസ്​റ്റിൽ. പെൺകുട്ടിയേയും അമ്മയേയും പീഡിപ്പിച്ച കേസിലാണ്​ ഇയാൾ അറസ്​റ്റിലായതെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചു. ആശ്രമത്തിൽ വെച്ചാണ്​ ആൾദൈവത്തെ കസ്​റ്റഡിയിലെടുത്തതെന്ന്​ പൊലീസ്​ വ്യക്​തമാക്കി.

അശു മഹാരാജി​​െൻറ മകൻ സമർ ഖാനും കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായിട്ടുണ്ടെന്ന്​ അഡീഷണൽ പൊലീസ്​ കമീഷണർ രാജീവ്​ രഞ്​ജൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്​ നാല്​ മണിക്കൂർ സമയം ഇരുവരെയും ചോദ്യം ചെയ്​തെന്ന്​ പൊലീസ്​ അറിയിച്ചു.

ആൾദൈവവും മകനും തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന സ്​ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ പൊലീസ്​ കേസ്​. പ്രായപൂർത്തിയാകാ​ത്ത ത​​െൻറ മകളെയും ആൾദൈവം പീഡിപ്പിച്ചിരുന്നുവെന്ന്​ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2008 മുതൽ 2013 വരെയുള്ള കാലയളവിലായിരുന്നു പീഡനം. കഴിഞ്ഞയാഴ്​ച ലോക്കൽ പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസ്​ പിന്നീട്​ ക്രൈംബ്രാഞ്ചിന്​ കൈമാറുകയായിരുന്നു.

Tags:    
News Summary - Self-Styled Godman Ashu Maharaj Arrested For Alleged Rape Of Woman, Minor-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.