ന്യൂഡൽഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഓഗസ്റ്റ് 31ന് ശേഷം എം.ബി.ബി.എസ് പ്രവേശനത്തിന് അംഗീകാരം നല്‍കേണ്ടതില്ല എന്ന ഉത്തരവില്‍ സുപ്രീംകോടതി ഇന്ന് വ്യക്തത വരുത്തും. പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റിെൻറ കേസില്‍ സുപ്രിം കോടതി തന്നെ പുറപ്പെടുവിച്ച വിധിയില്‍ കേന്ദ്ര സര്‍ക്കാരാണ് വ്യക്തത തേടിയിരിക്കുന്നത്.
സ്വാശ്രയ കോളേജുകള്‍ക്ക് ഓഗസ്റ്റ് 31 ന് ശേഷം പ്രവേശനാനുമതി പുതുക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഉത്തരവിട്ടതായി നിലവില്‍ കേസ് പരിഗണിക്കുന്ന ബെഞ്ചിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. ആഗസ്ത് 31ന് ശേഷം പ്രവര്‍ത്തനാനുമതി തേടിയുള്ള ഹരജികള്‍ പരിഗണിക്കരുതെന്ന് എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിെൻറ വിധി. ഇത് പുതിയ കോളേജുകള്‍ക്ക് മാത്രമാണ് ബാധകമെന്നാണ് കേരളത്തിലെ സ്വാശ്രയ മാനേജ്മെൻറുകളുടെ വാദം. എല്ലാ കോളേജുകള്‍ക്കും വിധി ബാധകമാണെന്ന നിലാപാട് കോടതി സ്വീകരിച്ചാല്‍, കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകളില്‍ പ്രവേശം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാകും. ഇന്നത്തെ കേസിെൻറ തീരുമാനം അനുസരിച്ചാകും കേരളത്തിലെ എംബിബി എസ് പ്രവേശനം ശരിവെക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.