താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ വീടുകൾക്ക് സുരക്ഷ ഒരുക്കും -ലഫ്. ഗവർണർ

ശ്രീനഗർ: കഴിഞ്ഞ വ്യാഴാഴ്ചയാണ് കശ്മീരി പണ്ഡിറ്റും സർക്കാർ ജീവനക്കാരനുമായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടത്. തുടർന്ന് വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. തുടർന്ന് താഴ്‌വരയിലെ സർക്കാർ കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ പാർപ്പിട മേഖലകളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. രാഹുലി​​ന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

പ്രതിഷേധത്തെ തുടർന്ന് സർക്കാർ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചു. 'എല്ലാ വസ്തുതകളും അന്വേഷിക്കുന്ന വിഷയത്തിൽ ഞങ്ങൾ ഒരു എസ്‌.ഐ.ടി രൂപീകരിച്ചു. പ്രധാനമന്ത്രി പാക്കേജിനായി പ്രവർത്തിക്കുന്ന ജീവനക്കാർ, തങ്ങൾക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചതായി പരാതിപ്പെട്ടു. എസ്.ഐ.ടി ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കും. നന്നായി' -ലഫ്. ഗവർണർ പറഞ്ഞു.

Tags:    
News Summary - Security To Be Up Near Kashmiri Pandits' Homes In Valley, Says Lt Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.