Posted On
date_range Updated On
date_range രാഹുലും സ്റ്റാലിനും ഇന്ന് കോയമ്പത്തൂരിൽ
ചെന്നൈ: കോയമ്പത്തൂർ, പൊള്ളാച്ചി ലോക്സഭ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ഡി.എം.കെ സ്ഥാനാർഥികൾക്കായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച കോയമ്പത്തൂരിൽ പ്രചാരണത്തിനിറങ്ങുന്നു.
വൈകീട്ട് അഞ്ചിന് കോയമ്പത്തൂർ എൽ. ആൻഡ്. ടി ബൈപാസിലെ ചെട്ടിപ്പാളയത്തിന് സമീപം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ ഇരുവരും പ്രസംഗിക്കും.
കോയമ്പത്തൂരിൽ ഗണപതി പി. രാജ്കുമാറും പൊള്ളാച്ചിയിൽ ഈശ്വരസാമിയുമാണ് ഡി.എം.കെ സ്ഥാനാർഥികൾ. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉൾപ്പെടെ ഇൻഡ്യ സഖ്യത്തിന്റെ നേതാക്കൾ നേരത്തേ മേഖലയിൽ പ്രചാരണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.