പാക്​ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു; സൈനികന്​ വീരമൃത്യു

ന്യൂഡൽഹി: ജമ്മു-കശ്​മീരിലെ നൗഷേര സെക്​ടറിൽ നുഴഞ്ഞുകയറാനുള്ള പാകിസ്​താൻ സൈനികരുടെ ശ്രമം ഇന്ത്യൻ സൈന്യം തകർത് തു. ഇതേ തുടർന്ന്​ പാക്​ സൈന്യവുമായുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ സൈനിക ഓഫിസർ വീരമൃത്യു വരിച്ചു. ചൊവ്വാഴ്​ചയാണ്​ സംഭവം. അതിർത്തി നിയന്ത്രണ രേഖയിൽ ഇന്ത്യൻ ഭാഗത്ത്​ 400 മീറ്റർ ഉള്ളിലേക്ക്​ കയറിയ പാക്​ സൈനികരെ ഇന്ത്യൻ സൈനികർ തുരത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ്​ വെടിവെപ്പുണ്ടായത്​.

ഭീകരരെ ഇന്ത്യയിലേക്ക്​ നുഴഞ്ഞുകയറാൻ സഹായിക്കുകയായിരുന്നു പാക്​ സൈനികരുടെ ലക്ഷ്യം. ഭീകരർ പാകിസ്​താനിലേക്കു തന്നെ രക്ഷപ്പെട്ടു.
പാക്​അധീന കശ്​മീരിൽ ഞായറാഴ്​ച ഇന്ത്യൻ സൈന്യം നാലു ഭീകരകേന്ദ്രങ്ങൾ തകർത്തതിനു ശേഷം ആദ്യമായാണ്​ ഏറ്റുമുട്ടൽ. ചൊവ്വാഴ്​ച ജമ്മു-കശ്​മീരിലെ അതിർത്തി നിയന്ത്രണ രേഖയിൽ പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

ക​ന​ത്ത ഷെ​ല്ലാക്രമണത്തിൽ ര​ണ്ടു നാ​ട്ടു​കാ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പൂ​ഞ്ച്​ ജി​ല്ല​യി​ലെ മെ​ൻ​ധ​ർ സെ​ക്​​ട​റി​ൽ ബാ​ലാ​കോ​ട്ട്​ മേ​ഖ​ല​യി​ലാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​. പ്ര​ദേ​ശ​ത്തെ ഗ്രാ​മീ​ണ​രോ​ട്​ ബ​ങ്ക​റി​നു​ള്ളി​ൽ ക​ഴി​യാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. സ്​​കൂ​ളി​ലു​ള്ള കു​ട്ടി​ക​ളെ സു​ര​ക്ഷി​ത സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്.

Tags:    
News Summary - security-forces-terrorists-encounter-at-pulwama-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.